InternationalISL
ഇന്ത്യക്ക് സമനില ; ഏഷ്യാ കപ്പ് യോഗ്യതയ്ക്ക് പ്രതീക്ഷ നിലനിർത്തി
ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് സമനില.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.ഇന്ന് മികച്ച ടീമിനെ തന്നെ അണിനിരത്തിയ ഇന്ത്യ ആദ്യ പകുതിയിൽ മികച്ചു നിന്നു. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ലെങ്കിലും കളി ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ ആയിരുന്നു തുടക്കത്തിൽ.ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ അഫ്ഗാൻ ഗോൾകീപ്പർ അസിസിയുടെ സെൽഫ് ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. എന്നാൽ അധികം വൈകാതെ സമാനി മികച്ച ഗോളിലൂടെ അഫ്ഗാന്റെ സമനില ഗോൾ നേടി.സമനിലയോടെ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.ഇതോടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷ നിലനിർത്തി.
സ്കോർ കാർഡ്
ഇന്ത്യ -1
O. Azizi 75′ (OG)
അഫ്ഗാനിസ്ഥാൻ – 1
H. Zamani 82′