ശക്തരായ ഖത്തറിന് മുന്നിൽ പൊരുതി തോറ്റു ഇന്ത്യ
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി.ഇന്നലെ ഖത്തറിൽ വെച്ച് നടന്ന മത്സരത്തിൽ പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യൻ പുലികുട്ടികളെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഖത്തർ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ അബ്ദുലസീസ് ഹാത്തിം കുറിച്ച ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 16 ആം മിനിറ്റില്‍ തന്നെ രാഹുല്‍ ഭെക്കെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി.മത്സരത്തിലുടനീളം പന്തു ഖത്തറിന്റെ കാലുകളില്‍ ആയിരുന്നു.ഖത്തർ അറ്റാക്കിങ് നിര ഷോട്ടുകളുടെ പ്രവാഹമാണ് ഇന്ത്യയുടെ ഗോള്‍മുഖത്ത് തീര്‍ത്തത്. ഓരോ തവണയും ഗുര്‍പ്രീത് സിങ് സന്ധു കട്ടയ്ക്ക് നിന്നതുകൊണ്ട് മാത്രം ഇന്ത്യയെ വലിയ തോൽവിയിൽ നിന്നും രക്ഷിച്ചു.
ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 3 പോയിന്റുമായി ഇന്ത്യ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. 19 പോയിന്റുമായി ഖത്തർ ഒന്നാമതും. അടുത്ത മത്സരത്തിൽ ഏഴാം തീയതി ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
സ്കോർ കാർഡ്
ഖത്തർ – 1
A.Hatem 33′
ഇന്ത്യ – 0