വെനിസ്വേലയെ തകർത്ത് വരവറിയിച്ച് കാനറികൾ
കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീലിന് തകർപ്പൻ ജയം. ഇന്ന് പുലർച്ചെ വെനിസ്വേലയെ നേരിട്ട ബ്രസീൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.മത്സരത്തിലുട നീളം മികച്ച മുന്നേറ്റങ്ങൾ നടത്തുകയും അവസരങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത് കൊണ്ട് കാനറികൾ നിറഞ്ഞാടി.
23ആം മിനുട്ടിൽ മാർക്കിനോസ് ആണ് കാനറികൾക്ക് ആദ്യം ലീഡ് നൽകിയത്. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.64 ആം മിനുറ്റിൽ ഡാനിലോ യെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അനായാസം വലയിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ലീഡ് ഉയർത്തി.കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ പകരക്കാരനായി വന്ന ഗാബിഗോൾ നെയ്മറിന്റെ അസ്സിസ്റ്റിൽ നിന്നും ഗോൾ നേടി ബ്രസീലിന്റെ പട്ടിക പൂർത്തിയാക്കി. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് നെയ്മർ അസിസ്റ്റും ഗോളും നേടുന്നത്.18 ന് പെറുവിനെതിരെയാണ് ഗ്രൂപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരം.
കോപ്പ അമേരിക്ക
ബ്രസീൽ – 3
Marquinhos 23′
Neymar 64′ (P)
G.Barbosa 89′
വെനിസ്വേല – 0