International
വീണ്ടും മെസ്സി മാജിക് അര്‍ജന്റീന സെമിയില്‍
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തകർത്തെറിഞ്ഞു അർജന്റീന. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീനയുടെ വിജയം.
ഒരു ഗോളും രണ്ടു അസ്സിറ്റുകളുമായി ക്യാപ്റ്റൻ ലയണെൽ മെസ്സി മുന്നിൽ നിന്ന് നയിച്ചു.നാല്പാതം മിനിറ്റിൽ ഡി പോളാണ് സ്കോറിങ്ങിനു തുടക്കമിട്ടത്. പിനീട് എൺപതിനാലാം മിനിറ്റിൽ ലൗതരോ മാർട്ടിനെസ് അർജന്റീനയ്ക്കായി വലകുലുക്കി.
കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ ബോക്സിനു തൊട്ട് മുന്നിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് വലയിലാക്കി അര്ജന്റീനയുടെ സെമി ബർത്ത് ഉറപ്പിച്ചു. സെമിയിൽ അർജന്റീന കൊളമ്പിയയെ നേരിടും.
കോപ്പ അമേരിക്ക
Argentina-3
De Paul 40′
Lautaro 84′
Messi 90+3′
Ecuador –
Hincapie 90+2′