International
ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയാണ് ഫ്രാൻസിന്റേത് – കോമൻ
ഗ്രീസ്മാൻ,എമ്പാപ്പെ,ബെൻസിമ അടങ്ങുന്ന ഫ്രഞ്ച് അറ്റാക്കിങ് നിരയാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ഫ്രഞ്ച് താരം കിങ്സ്‌ലി കോമൻ.
യൂറോപ്പിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയാണ് ഫ്രാൻസിന്റേതെന്ന് കോമൻ പറഞ്ഞു. ഗ്രീസ്മാൻ, എമ്പാപ്പെ,ഡെമ്പലെ, ജിറൂദ് അടങ്ങിയ അറ്റാക്കിങ് നിരയിലേക്ക് സൂപ്പർ താരം ബെൻസിമ കൂടി എത്തിയതോടെ തങ്ങൾ കൂടുതൽ ശക്തരായി എന്നും അദ്ദേഹം പറഞ്ഞു.