ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ഇന്ന് പെറുവിനെതിരെ .
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ഇന്ന് പെറുവിനെ നേരിടും.
ബൊളീവിയയെ 5 ഗോളിന് തോൽപ്പിച്ച് മാരക ഫോമിലുള്ള ബ്രസീലും , പരാഗ്വയുമായി കഴിഞ്ഞ കളിയിൽ 2-2 എന്ന സ്കോറിന് സമനില പാലിച്ച പെറുവും തമ്മിൽ പെറുവിലെ ലിമ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു.
നെയ്മർ,കുട്ടീഞ്യോ, മാർക്കിഞ്ഞോസ് തുടങ്ങിയ താരങ്ങളെല്ലാം ഫോമിൽ ആയത് ബ്രസീലിനെ വ്യക്തമായ ആധിപത്യം നൽകുന്നു. തിയാഗോ സിൽവ ആയിരിക്കും ഇന്നത്തെ കളിയിൽ ബ്രസീലിനെ നയിക്കുന്നത് മറിച്ച് പെറുവിന് കഴിഞ്ഞ കളി സമനില ആയത് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത പട്ടികയിൽ ബ്രസീൽ ഒന്നാംസ്ഥാനത്തും പെറു ആറാം സ്ഥാനത്തുമാണ് ഈ കളിയിൽ വിജയിച്ചാൽ ബ്രസീലിന് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പികാം.
WC Qualifiers – CONMEBOL
Brazil vs Peru
No telecast
5:30 AM
Estadio Nacional de Lima