International
ലാറ്റിനമേരിക്കൻ കാൽപ്പന്ത് മേളത്തെ ആവേശത്തിലാഴ്ത്താൻ പുതിയ ബോൾ . കോപ്പ ആവേശത്തിൽ ലോകം.
വരുന്ന ജൂൺ 14ന് അർജന്റീനയിൽ വെച്ച് അരങ്ങേറാൻ പോകുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള പുതിയ പന്ത് പുറത്തിറക്കി സ്പോർട്സ് ഉപകരണ നിർമാതാക്കളായ നൈക്കി.
വെളുത്ത നിറത്തിൽ ലാറ്റിനമേരിക്കൻ ഉത്സവങ്ങളെ സ്മരിപ്പിക്കും വിധം വിവിധ നിറങ്ങൾ ചാലിച്ച മനോഹരമായ ഡിസൈനിലാണ് പുതിയ പന്ത് പുറത്തിറങ്ങിയിരിക്കുന്നത്.പന്തിൽ ഓറഞ്ച് നിറത്തിൽ നൈക്കിയുടെ ലോഗോ അടയാളപെടുത്തിയിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകൾ ഈ പന്തിലും നൈക്കി ഉൾപെടുത്തിയിട്ടുണ്ട്.