International
ലാപാസിലെ വെല്ലുവിളി മറികടക്കാൻ അർജന്റീന ,ഇന്ന് ബൊളീവിയക്കെതിരെ
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇന്ന് ബൊളീവിയയെ നേരിടും.ആദ്യ മത്സരത്തിൽ അർജന്റീന ഒരു ഗോളിന് ഇക്വഡോറിനെ പരാജയപ്പെടുത്തി. മറുവശത്തു ബൊളീവിയ ബ്രസീലിനോട് തകർന്നടിയുകയും ചെയ്തു.
ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാഞ്ഞത് ആരാധകർക് നിരാശയായി. മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ലാ പാസ് സ്റ്റേഡിയത്തിലെ വെല്ലുവിളികളെ കഠിനമായ പരിശീലനത്തിലൂടെ മറികടക്കാൻ ആണ് അർജന്റീന ശ്രെമിക്കുന്നത്.
ഫിറ്റ്നസ് കാരണം പൗലോ ഡിബാല അർജന്റീനൻ നിരയിൽ ഉണ്ടാകില്ല. ഫോയത് ഇന്ന് ഫസ്റ്റ് ഇലവണിൽ ഉണ്ടായേക്കും. അതോടൊപ്പം മെഡിന, നെഹുവാൻ പേരെസ് എന്നിവർ അരങ്ങേറാൻ സാധ്യതയും ഉണ്ട്.
WC Qualifiers – CONMEBOL
Argentina vs Bolivia
No telecast
1:30 AM
Estadio Hernando Siles