International
റൊണാൾഡോയുടെ റെക്കോർഡിനോപ്പമെത്തി മെസ്സിയും സുവാരെസും
ഇന്ന് ലോകകപ്പ് യോഗ്യതമത്സരങ്ങളിൽ ഗോൾ നേടിയതോടെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡിനോപ്പമെത്തി മെസ്സിയും സുവാരെസും.
ഒരു സൗത്ത് അമേരിക്കൻ ദേശീയ ടീമിന് വേണ്ടി കോമ്പറ്റിറ്റിവ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനോപ്പമാണ് ഇരുവരും എത്തിയത്. മൂന്ന് താരങ്ങളും രാജ്യത്തിന് വേണ്ടി 39 തവണ കോമ്പറ്റിറ്റിവ് മത്സരങ്ങളിൽ വലകുലുക്കിയിട്ടുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബാർസയിൽ ഒരുമിച്ചു കളിച്ചിരുന്ന താരങ്ങൾ ഈ നാഴികകല്ല് പിന്നിട്ടത് അർജന്റിന ഇക്വഡോറിനെ 1-0നും ഉറുഗ്വായ് ചിലെയെ 2-1നും തോൽപ്പിച്ചു. ഇതോടെ ഇന്റർനാഷണൽ കരിയറിൽ മെസ്സിക്ക് 71ഉം സുവരെസിന് 60ഉം ഗോളുകളായി.