International
റാഷ്‌ഫോർഡ് ഗോളിൽ ഇംഗ്ലണ്ട്
യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം.ഇന്നലെ റൊമാനിയയെ നേരിട്ട ഇംഗ്ലണ്ട് ഏക പക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.
ആദ്യമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ മാർക്കസ് റാഷ്ഫോർഡ് ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഗ്രീലിഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ആണ് റാഷ്ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചത്.രണ്ടാമതൊരു പെനാൾട്ടി കൂടെ ഇംഗ്ലണ്ടിന് ലഭിച്ചിരുന്നുവെങ്കിലും
പെനാൾട്ടി എടുത്ത ഹെൻഡേഴ്സണ് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
സ്കോർ കാർഡ്
ഇംഗ്ലണ്ട് – 1
M. Rashford 68′ (P)
റൊമാനിയ -0