International
മോൾഡൊവയെ ആറു ഗോളുകൾക്ക് തകർത്ത് അസൂറിപ്പട
സൗഹൃദമത്സരത്തിൽ മോൾഡോവയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ചു ഇറ്റലി.ഇറ്റലിക്കായി ഷാരവി ഇരട്ട ഗോൾ നേടി.ഒപ്പം ബ്രയാൻ ക്രിസ്റ്റാൻറ്, ഫ്രാൻസെസ്ക കപുട്ടോ, ഡൊമെനിക്കോ ബെരാർഡി എന്നിവർ ഗോളും നേടി. പുറമെ മോൾഡൊവ താരം വീസെസ്ലാവ് പോസ്മാക്കിന്റെ സെൽഫ് ഗോൾ കൂടി വീണതോടെ ഇറ്റലി വിജയം ഉറപ്പിച്ചു.