International
ബ്രസീൽ ദേശീയ ടീമിൽ ഒരു താരത്തിന് കൊറോണ പോസിറ്റീവ്
ബ്രസീൽ മധ്യനിര താരം ഗബ്രിയേൽ മെനീനോ ആണ് കൊറോണ പോസിറ്റീവ് . താരം അവസാന നാലു ദിവസമായി ബ്രസീൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.
ആദ്യ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ല. ഇന്ന് നടത്തിയ രണ്ടാം പരിശോധനയിൽ ആണ് മെനീനോ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
താരത്തിന് യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. 20കാരനായ താരം ബ്രസീലിയൻ ക്ലബായ പാൽമറെസിന്റെ താരമാണ്. മെനീനോ ഐസൊലേഷനിലേക്ക് മാറി. ഉറുഗ്വേ വെനിസ്വേല എന്നീ ടീമുകൾക്ക് എതിരായാണ് ബ്രസീലിന്റെ മത്സരം.