ബ്രസീൽ കോപ്പ ബഹിഷ്കരിക്കില്ല
ബ്രസീൽ കോപ്പ സംഘടിപ്പിക്കുന്നതിനോട് താല്പര്യമില്ലെന്നും എങ്കിലും കോപ്പ ബഹിഷ്കരിക്കില്ലെന്ന് ബ്രസീൽ താരങ്ങൾ. ബ്രസീൽ താരങ്ങൾ പുറത്തിറക്കിയ കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്.
ഒരു ബ്രസീലുകാരൻ ജനിക്കുമ്പോൾ,ഒരു ആരാധകനാണ് ജനിക്കുന്നത്. 200 മില്യണിൽ കൂടുതൽ വരുന്ന ആരാധകരോട് ഈ കത്തിലൂടെ ഞങ്ങൾ കോപ്പ അമേരിക്ക നടത്തുന്നതിനോടുള്ള സമീപനം വ്യക്തമാക്കുന്നു. മനുഷ്വത്തപരമായോ പ്രൊഫഷണലായോ പല കാരണങ്ങളാൽ കോപ്പ കോപ ആധിധേയത്വം വഹിക്കുന്നതിനോട് യോജിക്കുന്നില്ല. ഞങ്ങളുടെ തീരുമാനം രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
എന്തൊക്കെയായാലും ഞങ്ങൾ പ്രഫഷണൽ ഫുട്ബോൾ താരങ്ങളാണ്. അഞ്ച് പ്രാവശ്യം ലോകകപ്പ് ജേതാക്കളായ മഞ്ഞയും പച്ചയും കലർന്ന ജേഴ്‌സി അണിയേണ്ടത് ഞങ്ങളുടെ ദൗത്യമാണ്. കോപ്പ സംഘടിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് എതിർപ്പുണ്ട്, പക്ഷെ ഒരിക്കലും ബ്രസീൽ ടീമിനോട് എതിർപ്പ് പറയില്ല.