ബ്രസീലിന് തകർപ്പൻ ജയം,റൊണാൾഡോയെ മറികടന്ന് നെയ്മർ.
നെയ്മറുടെ ഹാട്രിക്ക് മികവിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ പെറുവിനെ 4-2ന് തോൽപ്പിച്ചു.
ആവേശം നിറഞ്ഞ പോരാട്ടത്തിൽ പെറു രണ്ട് തവണ മുന്നിലെത്തിയിരുന്നു. കരില്ലോയാണ് പെറുവിനെ ആദ്യം മുന്നിലെത്തിച്ചത്. 28ആം മിനിറ്റിൽ നെയ്മർ പെനൽറ്റിയിലൂടെ പെറുവിന് മറുപടി നൽകി. രണ്ടാം പകുതിയിൽ വീണ്ടും മുന്നിലെത്തിയ പെറുവിനെ റീചാർളിസന്റെ ഗോളിലൂടെ ബ്രസീൽ വീണ്ടും ഒപ്പമെത്തി. പിന്നീട് വീണ്ടും രണ്ട് ഗോൾ നേടിയ നെയ്മർ ഹാട്രിക്ക് തികച്ചു.
ഫുൾ ടൈം
ബ്രസീൽ 4
നെയ്മർ 28′(P) 83′(P) 90+4′
റീചാർളിസൺ 64′
പെറു 2
കാരില്ലോ 6′
ടാപിയ 59′
റൊണാൾഡോയെ മറികടന്ന് നെയ്മർ
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ മറികടന്ന് നെയ്മർ. പെറുവുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹാട്രിക്ക് നേടിയതോടെയാണ് നേട്ടം.
77 ഗോളുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് മാത്രം പിന്നിലാണ് നെയ്മർ. ഇതോടെ ഇന്റർനാഷണൽ കരിയറിൽ നെയ്മറിന് 64 ഗോളുകളായി.
റൊണാൾഡോ
മത്സരം : 98
ഗോൾ : 62
അസ്സിസ്റ്റ് : 12
നെയ്മർ ജൂനിയർ
മത്സരം : 103
ഗോൾ : 64
അസ്സിസ്റ്റ് : 43