International
ബൊളീവിയയെ തകർത്ത് ഖത്തറിലേക്കുള്ള ആദ്യ ചുവടുവച്ച് ബ്രസീൽ
ലോകകപ്പ് യോഗ്യതമത്സരത്തിൽ ബൊളീവിയയെക്കെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ. ഏകപക്ഷീയമായ 5 ഗോളിനാണ് ബ്രസീലിന്റെ വിജയം.
ഡാനിലോയുടെ അസ്സിസ്റ്റിൽ മാർക്വിഞ്ഞോസ് ആണ് ഒരു ഉഗ്രൻ ഹെഡറിലൂടെ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. ലോദി നൽകിയ പാസ്സിലൂടെ ഫിർമിനോയുടെ ഗോൾ, ശേഷം രണ്ടാം പകുതിയിൽ നെയ്മറുടെ അസിസ്റ്റിൽ ഫിർമിയുടെ രണ്ടാം ഗോൾ. 66ആം മിനിറ്റിൽ ബൊളീവിയൻ താരം കരാസ്കോയുടെ സെൽഫ് ഗോൾ. കുടീഞ്ഞോയുടെ ഗോളോടെ സ്കോർഷീറ്റ് പൂർണം.
ഫുൾ ടൈം
ബ്രസീൽ 5
മാർക്വിഞ്ഞോസ് 16′
ഫിർമിനോ 30′ 49′
കരാസ്കോ 66′ (OG)
കുടീഞ്ഞോ 73′
ബൊളീവിയ 0