International
ബെൻസിമയ്ക്ക് ഒപ്പം കളിക്കാനായി കാത്തിരിക്കുന്നു – എംബപ്പേ
കാലങ്ങൾക്ക് ശേഷം ഫ്രഞ്ച് ടീമിൽ തിരിച്ചെടുത്ത ബെൻസിമയ്ക്ക് ഒപ്പം കളിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും, അദ്ദേഹത്തിന് അവസരം ലഭിച്ചതിൽ താൻ ഏറെ സന്തോഷവാനാണെന്നും എംബപ്പേ.
ബെൻസിമയ്ക്ക് ഒപ്പം കളിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഫുട്ബോൾ ലോകത്തിൽ ബെൻസിമയെക്കാൾ മികച്ച താരങ്ങൾ ചുരുക്കമാണ്. പത്ത് വർഷത്തോളം റയൽ മാഡ്രിഡിൽ കളിച്ച താരമാണ് ബെൻസിമ. അതിനാൽ സമ്മർദ്ദ ഘട്ടങ്ങളെ തരണം ചെയ്യാൻ അദ്ദേഹത്തിനറിയാം. അദ്ദേഹം വരുന്നത് ഫ്രാൻസ് ടീമിന് വൻ ശക്തി പകരും
– കൈലിയൻ എംബപ്പേ