International
ഫ്രാൻസിന് തകർപ്പൻ ജയം
സൗഹൃദ മത്സരത്തിൽ വെയിൽസിനെ തകർത്ത് ഫ്രാൻസ്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാൻസിനായി കളത്തിൽ ഇറങ്ങിയ ബെൻസിമ ഒരു പെനാൾട്ടി നഷ്ടമാക്കിയിരുന്നു എങ്കിലും അത് കളിയെ കാര്യമായി ബാധിച്ചില്ല. 27ആം മിനുട്ടിൽ വെയിൽസ് താരം നെകോ വില്യംസ് ചുവപ്പ് കണ്ട് പുറത്ത് പോയത് ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാക്കി.എമ്പാപ്പെ,ഗ്രീസ്മാൻ,ഡെമ്പലെ എന്നിവരാണ് ഫ്രാൻസിനായി വല കുലുക്കിയത്.
സ്കോർ കാർഡ്
ഫ്രാൻസ് – 3
K.Mbappe 35′
A. Griezmann 48′
O. Dembele 79′
വെയിൽസ് – 0