International
പരിക്ക്: ഹെൻഡേഴ്സൺ, സ്റ്റെർലിങ് ഇംഗ്ലണ്ട് സ്‌ക്വാഡിൽ നിന്ന് പുറത്ത്
നേഷൻസ് ലീഗിൽ ഐസ്ലാൻഡിനെതിരെ കളിക്കുന്ന ഇംഗ്ലണ്ട് സ്‌ക്വാഡിൽ നിന്ന് ജോർഡൻ ഹെൻഡേഴ്സണും റഹീം സ്റ്റെർലിങ്ങും പുറത്ത്.
ബെൽജിയത്തിനെതിരായ നേഷൻസ് ലീഗ് മത്സരത്തിലേറ്റ പരിക്കാണ് ലിവർപൂൾ ക്യാപ്റ്റൻ കൂടിയായ ഹെൻഡേഴ്‌സണ് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ പരിക്കേറ്റ താരത്തിന് മത്സരം മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.
കാഫ് മസിലിനേറ്റ പരിക്ക് മൂലം മാഞ്ചസ്റ്റർ സിറ്റിയുടെ റഹീം സ്റ്റെർലിങ്ങും സ്‌ക്വാഡിൽ ഉണ്ടാകില്ല.
രണ്ട് പ്രധാന താരങ്ങളെ നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന് വൻ തിരിച്ചടി ആയേക്കും.