International

നീലക്കടുവകൾ ഇന്ന് ഖത്തറിനെതിരെ

 ഒരിടവേളക്ക് ശേഷം  ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വീണ്ടും തുടക്കമാകുന്നു.ഗ്രൂപ്പ്‌ E യിൽ 1ആം സ്ഥാനത്തുള്ള കരുത്തരായ

 ഖത്തർ നെ അഞ്ച് കളിയിൽ മൂന്ന് പോയിന്റും ആയി 4 ആം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് നേരിടാൻ ഇറങ്ങുകയാണ്.ഖത്തറിലെ ദോഹ ജാസിം ബിൻ ഹമദ്  സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാർ സ്പോർട്സ് 1, 2, 3 ചാനലുകളിൽ ഇന്ത്യൻ സമയം രാത്രി 10:30 മുതൽ മത്സരം തത്സമയം കാണാം.ഇരു ടീമുകളുടെയും ആരാധകർക്ക് കാണികളായെത്താമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിന്റെ ആകെ ശേഷിയുടെ 30% കാണികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

ഇന്ന് കൂടാതെ  ജൂണ് 7നും 15നും യഥാക്രമം ബംഗ്ലാദേശുമായും അഫ്ഗാനുമായും ആണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ.ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ ഇതിനോടകം അസ്തമിച്ച  ഇന്ത്യക്ക് നില മെച്ചപ്പെടുത്താൻ ആയാൽ 2023ൽ ചൈനയിൽ നടക്കുന്ന ഏഷ്യ കപ്പിലേക്ക് നേരിട്ടുള്ള സാധ്യത തുറക്കും.

FIFA World Cup Qualifiers

INDIA vs QATAR 

 10:30 PM IST

 Jassim Bin Hamad Stadium

Star Sports 1,2,3

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button