International
തങ്ങളുടെ കാല്പന്ത് ദൈവത്തെ തിരിച്ച് വിളിച്ച് സ്വീഡൻ. ഇബ്രാഹിമോവിച്ച് വീണ്ടും ദേശീയ ടീമിനായി പന്ത് തട്ടും.
വയസ്സ് വെറും അക്കമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന 39കാരനായ ഇബ്രാഹിമോവിച്ചിനെ സ്വീഡൻ ദേശീയ ടീമിലേക്ക് തിരിച്ചു വിളിച്ചു. 2016 യൂറോ കപ്പിൽ ബെൽജിയത്തിനെതിരായാണ് താരം അവസാനം ദേശീയ ടീമിനായി ബൂട്ട് കെട്ടിയത്.
ക്രൊയേഷ്യ, പോർച്ചുഗൽ തുടങ്ങിയ ടീമുകളുമായി അവസാന രണ്ട് മത്സരങ്ങൾ തോറ്റ സ്വീഡനെ ഇബ്രാഹിമോവിച്ചിന് രക്ഷിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. ക്രൊയേഷ്യക്കെതിരെ വീണ്ടും ഈ മാസം 15നും ഫ്രാൻസിനെതിരെ 18നും ആണ് മത്സരങ്ങൾ.
എ സി മിലാനായി വെറും 4 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നേടിയ ഇബ്രാഹിമോവിച്ചാണ് സീരിയയിൽ ടോപ്സ്കോറർ.