International
കോപ്പ അമേരിക്ക കിക്കോഫ്, ബ്രസീൽ വെനസ്വെലയെ നേരിടും
കോപ്പ അമേരിക്കയിലെ ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീല്‍ ആദ്യമത്സരത്തില്‍ വെനസ്വേലയെ നേരിടും.ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്.
യോഗ്യത മത്സരങ്ങളിൽ അപരാജിത കുതിപ്പുമായി എത്തുന്ന കാനറികൾ വെനസ്വേലയ്‌ക്കെതിരേ കോപ്പയിൽ ജയത്തോടെ തുടങ്ങാനുറച്ചാവും വരവ്.ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ബ്രസീല്‍ ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രം സമനിലയിലായി.
Copa America
Brazil vs Venezuela
2:30 AM | IST
Sony Ten 2
Mané Garrincha Stadium