International
ഏഴാം ബാലൻ ഡി ഓറിന് മെസ്സി അർഹൻ തന്നെയെന്ന് റൊണാൾഡ് കുമൻ
ഇത്തവണത്തെ ബാലൻ ഡി ഓർ മെസ്സിക്ക് തന്നെയെന്ന് ബാഴ്സലോണ പരിശീലകൻ റോണാൾഡ് കൂമൻ.
റോണാൾഡ് കൂമൻ:
❝മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ ഒരു മികച്ച സീസണായിരുന്നു കടന്നുപോയത്,അത് കൊണ്ട് തന്നെ ബാലൻ ഡി ഓർ നേടാൻ മെസ്സി തന്നെയാണ് അർഹൻ. പലപ്പോളും ലോകത്തെ മികച്ച താരം താനാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു മെസ്സിയുടേത്, ബാഴ്സയ്ക്കൊപ്പം ഈ സീസണിൽ കോപ്പ ഡെൽ റേ സ്വന്തമാക്കിയ മെസ്സി കോപ്പ അമേരിക്ക ജയിച്ചതിലൂടെ തന്റെ ദീർഘകാല സ്വപ്നം കൂടി സാധ്യമാക്കി,മാത്രമല്ല ടൂർണ്ണമെന്റിൽ ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ ഏഴാം ബാലൻ ഡി ഓറാണ് മെസ്സിക്കായി കാത്തിരിക്കുന്നത്.❞