International
ഇറ്റലി ദേശീയ ടീം കോച്ച് മാൻസിനിക്ക് കോവിഡ്
ഇറ്റലി ദേശീയ ടീം കോച്ച് റോബെർട്ടോ മാൻസിനിക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് വാർത്ത പുറത്തുവിട്ടത്. മാൻസിനി ഇപ്പോൾ തന്റെ റോമിലുള്ള വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്.
മാൻസിനിക്ക് കോവിഡ് സ്ഥിതീകരിച്ചത് അസൂറിപടയ്ക്ക് തിരിച്ചടിയായേക്കും. ഈ മാസം ഇറ്റലിക്ക് 3 മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. പക്ഷെ, ചെറിയ ചില നടപടിക്രമങ്ങൾക്ക് ശേഷം മാൻസിനിക്ക് സ്‌ക്വാഡിനൊപ്പം ചേരാമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ(FIGC) അറിയിച്ചു.