International
ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
ലോകകപ്പ് യോഗ്യത മത്സരത്തിൽ നീലക്കടുവകൾ ഇന്ന് ബംഗ്ലാദേശി നെ നേരിടും.ദോഹയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മൂന്ന് പോയിന്റ് നേടുക ഇന്ത്യക്ക് അത്യാവശ്യമാണ്.ലോകകപ്പ് യോഗ്യത പ്രതീക്ഷ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യക്ക് അവസാന രണ്ടു മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ ഏഷ്യൻ കപ്പ് യോഗ്യത എങ്കിലും ലഭിക്കുകയുള്ളൂ.
ഗ്രൂപ്പ് മത്സരത്തിൽ ആദ്യം നേരിട്ടപ്പോൾ സമനില ആയിരുന്നു ഫലം. ശക്തമായ പ്രതിരോധം തന്നെയാണ് ബംഗ്ലാദേശിന്റെ കരുത്ത്.അത് കൊണ്ടു തന്നെ ഇന്ത്യക്ക് ഇന്ന് അറ്റാക്കിലാകും ശ്രദ്ധ കൊടുക്കേണ്ടി വരിക.നിലവിൽ ആറു മത്സരങ്ങളിൽ വെറും മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.രണ്ടു പോയിന്റുള്ള ബംഗ്ലാദേശ് ടേബിളിൽ അവസാന സ്ഥാനത്തും.വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്.
FIFA World Cup Qualifiers
INDIA vs BANGLADESH
7:30 PM IST
Jassim Bin Hamad Stadium