ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും.ഖത്തറിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുന്നത്.ഇന്ന് ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം.
ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കണം എങ്കിൽ ഗ്രൂപ്പിൽ മൂന്നാമതെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്.ബംഗ്ലാദേശിനെ തോല്പിച്ച ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.എന്നാൽ അഫ്ഗാൻ ബംഗ്ലാദേശിനെക്കാൾ മെച്ചപ്പെട്ട ടീമാണ് എന്നതു കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.ഗ്രൂപ്പിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1 നു സമനില ആയിരുന്നു ഫലം.
FIFA World Cup Qualifiers
INDIA vs AFGHANISTAN
7:30 PM IST
Jassim Bin Hamad Stadium
Star Sports Network