International
ആശങ്ക നീക്കി ബ്രസീൽ സുപ്രീം കോടതി, കോപ്പ ബ്രസീലിൽ വെച്ച് നടത്താം.
കോവിഡ് സാഹചര്യങ്ങളിൽ കോപ്പ അമേരിക്ക നടത്തുന്നത് തടയണമെന്നുള്ള പ്രതിപക്ഷത്തിന്റെ ഹർജി ബ്രസീൽ സുപ്രീം കോടതി തള്ളി.ഇതോടെ ഞായറാഴ്ച്ച തുടങ്ങാനിരുന്ന കോപ്പ അമേരിക്ക മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ബ്രസീൽ പ്രതിപക്ഷ പാർട്ടിയായ ബ്രസീൽ സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു കോടതിയിൽ പോരാട്ടം നടത്തിയത്. ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ പറഞ്ഞു.
ഗവൺമെന്റ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും കൂടുതൽ കരുതൽ എടുക്കാൻ നിർദ്ദേശം നൽകും എന്നും ഹർജി തള്ളി കൊണ്ട് കോടതി പറഞ്ഞു. അമേരിക്ക കഴിഞ്ഞാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് ബ്രസീൽ അവിടെ ടൂർണമെന്റ് നടത്തുന്നത് ദേശീയ പ്രക്ഷോപങ്ങൾക്ക് കാരണമായിരുന്നു.