International
അർജന്റീന ഒരു മേജർ ഇന്റർനാഷണൽ ട്രോഫി നേടിയിട്ട് ഇന്നേക്ക് 10000 ദിവസം
അർജന്റീന ഒരു മേജർ ഇന്റർനാഷണൽ ട്രോഫി ഉയർത്തിയിട്ട് ഇന്നേക്ക് പതിനായിരം ദിവസം. ഇതിനുമുമ്പ് 1993 ജൂലൈ നാലിനാണ് അർജന്റീന കിരീടം ചൂടിയത്. അന്ന് മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ആയിരുന്നു കിരീടം ഉയർത്തിയത്
അതിനുശേഷം ഒരു തവണ വേൾഡ് കപ്പ് ഫൈനലിലും, നാലു കോപ്പ അമേരിക്ക ഫൈനലിലും, രണ്ടു കോൺഫെഡറേഷൻ കപ്പ് ഫൈനലിലും എത്തിയെങ്കിലും നിർഭാഗ്യം വിട്ടൊഴിഞ്ഞില്ല.
വേൾഡ് കപ്പ് ഫൈനലിൽ എക്സ്ട്രാ ടൈമിൽ ജർമനിയോടും, കോപ്പ അമേരിക്ക ഫൈനലുകളിൽ ബ്രസീലിനോട് 3- 0 നും ചിലെയോട് രണ്ടു തവണയും പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ അടിപതറി.