International
അവസാന മിനുട്ടിൽ സമനില വഴങ്ങി അർജൻ്റീന
ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളമ്പിയക്കെതിരെ നിരാശകരമായ സമനില വഴങ്ങി അർജന്റീന. കളിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനക്ക് കളി അവസാനിക്കുമ്പോഴേക്കും സമനില വഴങ്ങേണ്ടി വന്നു.
അർജന്റീനക്കായി 3ആം മിനിറ്റിൽ റൊമേറോയും 8ആം മിനിറ്റിൽ പരഡസും ഗോൾ നേടി 51ആം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിലൂടെ തിരിച്ചു വരവിനു തുടക്കമിട്ട കൊളമ്പിയ ബോർഹയുടെ എക്സ്ട്രാ ടൈം ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു.യോഗ്യത മത്സരത്തിൽ അർജന്റീനക്കിത് മൂന്നാം സമനിലയാണ്.
സ്കോർ കാർഡ്
അർജന്റീന – 2
C. Romero 3′
L. Paredes 8′
കൊളമ്പിയ – 2
L. Muriel 51′ (P)
M. Borja 90+4