International
അടുത്ത 10-15 വർഷം ഡോണരുമ്മ ആകും ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ" – ഫാബിയോ കന്നവാരോ
ഇറ്റലിയുടെ യൂറോ കപ്പ് കിരീട നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ച പി. എസ്. ജി ഗോൾകീപ്പർ ജിയാൻലൂജി ഡോണരുമ്മയെ വാനോളം പുകഴ്ത്തി ഇറ്റാലിയൻ ഇതിഹാസ താരം ഫാബിയോ കന്നവാരോ.ഈ യൂറോ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഡോണ്ണരുമ്മ ആയിരുന്നു.
❝ ഈ യൂറോ കപ്പിലെ യഥാർത്ഥ ചാമ്പ്യൻ ഡോണരുമ്മ ആണ്.യൂറോ തുടങ്ങുന്നത് വരെ പലരും ഡോണരുമ്മയെ ശരാശരി ഗോൾകീപ്പറായാണ് കണ്ടിരുന്നത്.എന്നാൽ ഡോണരുമ്മയിൽ ശരാശരി ആയി ഒന്നുമില്ല എല്ലാം ലോക നിലവാരത്തിലാണ്. 22ആം വയസ്സിൽ തന്നെ താരം എത്തിയിരിക്കുന്ന ലെവൽ എന്നെ അത്ഭുതപ്പെടുത്തുന്നു.അടുത്ത 10-15 വർഷത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി ഡോണരുമ്മ തുടരും. ❞