Indian football
സാഫ് കപ്പിൽ ഇന്ത്യ ഇന്നിറങ്ങും
സാഫ് കപ്പ് ഫുട്ബോളിൽ നിലവിലെ റണ്ണർ അപ്പ് ആയ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം. വൈകീട്ട് 4:30ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് എതിരാളി. വിജയിച്ചു കൊണ്ട് തുടങ്ങാൻ ആകും ഇന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ എ ടി കെ മോഹൻ ബഗാന്റെയും ബെംഗളൂരു എഫ്സിയുടെയും ഒഴികെ ഉള്ള താരങ്ങൾ അടുത്ത് ഒന്നും കോമ്പിറ്റിറ്റീവ് ഫുട്ബോൾ കളിച്ചിട്ടില്ല എന്നത് ഇന്ത്യൻ ടീമിന്റെ ഫിറ്റ്നെസിന് വെല്ലുവിളി ആണ്. ടൂർണമെന്റിൽ ഇന്ത്യ ഏഴുവട്ടം ചാമ്പ്യൻസ് ആയിട്ടുണ്ട്. വൈകിട്ട് 4.30ന് നടക്കുന്ന മത്സരം യൂറോസ്പോർടിൽ തത്സമയം കാണാം.
🇮🇳 Saff cup football
⚔️ India 🆚 Bangladesh
📺 Euro Sports | HD
🏟️ Maldives National Stadium