Indian football
സാഫ് കപ്പിൽ ഇന്ത്യക്ക് സമനില കുരുക്ക്
സാഫ് കപ്പിലെ ആദ്യ മൽസരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങി ഇന്ത്യ.ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി ആണ് ഗോൾ നേടിയത്.54 ആം മിനിറ്റിൽ ബംഗ്ലാദേശ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പത്ത് പേരായി കളിച്ച ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിക്കുന്നതാണ് കണ്ടത്.തുടർന്ന് മത്സരത്തിന്റെ എഴുപത്തി നാലാം മിനുട്ടിൽ അറഫാത് ആണ് ബംഗ്ലാദേശിന് വേണ്ടി സമനില ഗോൾ നേടിയത്. ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച ശ്രീലങ്കക്കെതിരെ ആണ്.
🔔 സ്കോർ കാർഡ്
💙ഇന്ത്യ -1
⚽Chhetri 26′
💚ബംഗ്ലാദേശ് -1
⚽ Arafat 74′