Indian football
മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേരള യുണൈറ്റഡ് എഫ്സിയുടെ പുതിയ ഹോം സ്റ്റേഡിയം
മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് എഫ്സിയുടെ പുതിയ ഹോം സ്റ്റേഡിയം.സ്റ്റേഡിയം സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചതായി ക്ലബ് സിഇഓ ഷബീർ മണ്ണാരിൽ അറിയിച്ചു .സെപ്റ്റംബറിൽ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിട്ടുള്ള പരിശീലന ക്യാമ്പ് ഉടനെ തന്നെ ആരംഭിക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്.
കാൽപന്തിനെ അതിയായി സ്നേഹിക്കുന്ന മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് ഉള്ള ഒരു മികച്ച സ്റ്റേഡിയം കിട്ടിയതിൽ സ്പോർട്സ് കൗൺസിലിനോട് നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.