AFCIndian football
നസാഫിനോട് വമ്പൻ തോൽവി, എ.ടി.കെ പുറത്ത്
എ എഫ് സി കപ്പ് ഇന്റർ സോൺ സെമിഫൈനലിൽ ഉസ്ബെക്കിസ്ഥാൻ ടീമായ നസാഫ് എഫ് സിയോട് തോറ്റു എ.ടി.കെ മോഹൻ ബഗാൻ ടൂർണമെന്റിൽ നിന്നും പുറത്തായി.എതിരില്ലാത്ത ആറു ഗോളുകൾക്കാണ് നസാഫ് എ.ടി.കെയെ തോൽപ്പിച്ചത്.
റോയ് കൃഷ്ണ,ഡേവിഡ് വില്യംസ്,വലിയ സൈനിംഗ് ആയ ഫിൻലാൻഡ് താരം ജോണി കുകോ, മെക്ഹുഗ് എന്നിവരെല്ലാം ഇന്ന് എ.ടി.കെക്കു വേണ്ടി ഇറങ്ങിയെങ്കിലും മത്സരത്തിലുട നീളം ദയനീയ പ്രകടനമാണ് അവർ കാഴ്ചവെച്ചത്.കളിയിൽ ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിലേക്ക് ഉതിർക്കാൻ എ.ടി.കെയുടെ താരങ്ങൾക്കായില്ല.
ഫുൾ ടൈം
💙എഫ്.സി നാസഫ് – 6
⚽️P. Kotal 4′ (OG)
⚽️H. Norchayev 18′,21′, 31′
⚽️O. Bozorov 45+1
⚽️D.Narzullaev 71′
❤️എ.ടി.കെ എംബി – 0