Indian football
ഗോകുലം കേരള ക്വാർട്ടറിൽ
ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിൽ പ്രവേശിച്ച് നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആസാം റൈഫിളിനെ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് മലബാറിയൻസ് തകർത്തു വിട്ടത്.
മത്സരത്തിൽ നൈജീരിയൻ താരം എൽവിസ് ചികതറ ഹാട്രികും ഇരട്ട ഗോളുകൾ ബാരെറ്റോയും നേടിയപ്പോൾ ഘാന താരം റഹിം ഒസുമാൻ,സൗരവ് എന്നിവർ ഓരോ ഗോളും നേടി.
ഫുൾ ടൈം
🤎 ഗോകുലം കേരള എഫ്സി- 7
⚽️C.Chikatara 1′,52,’71’
⚽️B.Baretto 3′,45+2′
⚽️ R.Osumanu 34′
⚽️ Sourav 61′
❤️ ആസാം റൈഫിൾസ്- 2
⚽️ S.Singh 36′
⚽️ S.Rabha 63′