Indian football

കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായി ഗോകുലം ഇന്നിറങ്ങുന്നു

നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഡ്യൂറൻഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു. വൈകിട്ട് മൂന്നു മണിക്ക് കല്യാണി സ്റ്റേഡിയത്തിൽ ആർമി റെഡ് ടീമിനെയാണ് നേരിടുന്നത്.കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്ക്വാഡ് തിരഞ്ഞെടുത്തിരിക്കുന്നത്.കരാർ പുതുക്കിയ അഫ്‌ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫ് പുതിയ വിദേശ സൈനിങ്ങുകളായ അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നിവരും ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ ഉണ്ട്.
കപ്പ് നിലനിർത്താൻ തന്നെയാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കൈവിട്ടു പോകാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഗോകുലം കേരള എഫ്സി കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.
⚔Durand Cup Group Stage Match
🤎Gokulam Kerala 🆚 Army Red ❤️
⏰ 3:00pm
📺 Addatimes

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button