AIFFIndian football
എ ഐ എഫ് എഫ് മെൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
ഇന്ത്യൻ ദേശീയ ടീം താരവും ഐ എസ് എൽ ക്ലബ്ബായ ബംഗളുരു എഫ് സിയുടെ മധ്യ നിര താരവുമായ സുരേഷ് സിംഗ് വാങ്ജം ആണ് എമെർജിങ് പ്ലയെർ അവാർഡ് സ്വന്തമാക്കിയത്.
20 കാരനായ മണിപ്പൂരി താരം കഴിഞ്ഞ സീസണിൽ ബംഗളുരു വിന്റെ മധ്യനിരയിൽ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്.
എ ഐ എഫ് എഫ് മെൻസ് ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് പ്രഖ്യാപിച്ചു
ഇന്ത്യൻ ദേശീയ ടീം താരവും ഐ എസ് എൽ ക്ലബ്ബായ എ ടി കെ മോഹൻ ബഗാന്റെ പ്രതിരോധ നിര താരവുമായ സന്ദേശ് ജിങ്കൻ ആണ് പുരസ്‌കാരത്തിന് അർഹനായത്
.ഇതോടെ ഇന്ന് ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ ദിനം കൂടുതൽ മനോഹരമാക്കാൻ സാധിച്ചു. 2020ൽ കായിക ലോകത്തെ തന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡ് ലഭിച്ച താരത്തിന് തന്റെ കരിയറിലെ ഒരു മികച്ച വർഷമാണ് കടന്നു പോയത്.