Indian football

ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

 

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഇന്ന് അയൽക്കാരായ നേപ്പാളിനെ നേരിടും.വൈകിട്ട് 5:15ന് നേപ്പാളിലെ കാഠ്മണ്ഡുവിലാണ് മത്സരം നടക്കുന്നത്.അടുത്ത മാസം തുടങ്ങുന്ന സാഫ് കപ്പിന് മുന്നോടിയായാണ് ഇന്ത്യ സൗഹൃദമത്സരത്തിൽ നേപ്പാളിനെ നേരി‌ടുന്നത്.സുനിൽ ഛേത്രിയാണ് ഇന്ത്യയെ നയിക്കുന്നത്. സഹൽ അബ്ദുൽ സമദ് ആണ് ടീമിലെ ഏക മലയാളി സാന്നിധ്യം.

ഫിഫ റാങ്കിങ്ങില്‍ 168-ാം സ്ഥാനത്ത് മാത്രമാണ് നേപ്പാള്‍.ഇതുവരെ 19 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റു മുട്ടി. 13 മത്സരം ഇന്ത്യ വിജയിച്ചപ്പോൾ രണ്ട് ജയം മാത്രമെ നേപ്പാളിന് അവകാശപ്പെടാനുള്ളു.നാലു മത്സരങ്ങൾ സമനിലയിലും കലാശിച്ചു.

🏆 Friendly Match

🇮🇳 INDIA 🆚 NEPAL🇳🇵
⏰ 5:15 PM IST
🏟 Dasharath Stadium, Kathmandu
📺 Indian Football’s Fb page Live

ടെലിഗ്രാം ഗ്രൂപ്പ്‌
https://telegram.me/football_lokam

©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button