Indian football
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നാല് സൗഹൃദ മത്സരങ്ങൾ കളിക്കും
അടുത്ത വർഷം ഇന്ത്യയിൽ വെച്ച് നടത്താനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അടുത്ത മാസം നാല് സൗഹൃദ മത്സരങ്ങൾ കളിക്കും. ദുബായിലും മനാമയിലും വെച്ച് യു.എ.ഇ ,ടുണീഷ്യ ,ബെഹ്റെയ്ൻ,ചൈനീസ് തായ്പേയ് എന്നിവർക്കെതിരെയാണ് മത്സരങ്ങൾ നടക്കുന്നത്.
പുതുതായി എത്തിയ സ്വീഡിഷ് പരിശീലകൻ തോമസ് ഡെന്നർബിയുടെ കീഴിൽ കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ പെൺ പുലികൾ റാഞ്ചിയിൽ പരിശീലനം നടത്തുന്നുണ്ട്.ഇനി എല്ലാ മാസവും നാല് സൗഹൃദ മത്സരങ്ങൾ എങ്കിലും കളിക്കാൻ ആണ് ഇന്ത്യ ടീം ഉദ്ദേശിക്കുന്നത്.
📍ഫിക്സ്ചറുകൾ
•ഇന്ത്യ 🆚 യു.എ.ഇ
🏟ദുബായ്
🗓 ഒക്ടോബർ 2
• ഇന്ത്യ 🆚 ടുണിഷ്യ
🏟ദുബായ്
🗓 ഒക്ടോബർ 4
• ഇന്ത്യ 🆚 ബെഹ്റെയ്ൻ
🏟മനാമ
🗓 ഒക്ടോബർ 10
• ഇന്ത്യ 🆚 ചൈനീസ് തായ്പേയ്
🏟മനാമ
🗓 ഒക്ടോബർ 13