Indian football

ഇത് ചരിത്ര നേട്ടം,ഗോകുലം കേരള വുമൺസ് ടീം എ എഫ് സി ചാമ്പ്യൻഷിപ്പിലേക്ക്

2019 -20 സീസണിലെ ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ് സി ഈ വർഷം എ എഫ് സി നടത്തുന്ന ഏഷ്യൻ വുമൺസ് ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും .നേരത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള മെൻസ് ടീമും ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയിരുന്നു.ഇതോടെ ഒരേ സീസണിൽ പുരുഷ-വനിതാ ടീമുകളെ AFC ചാമ്പ്യൻഷിപ്പിന് അയച്ച ചരിത്രപരമായ നേട്ടം ഗോകുലം എഫ് സി സ്വന്തമാക്കി.

ഏഷ്യയിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും എട്ട് ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.ഒക്ടോബർ 30 മുതൽ നവംബർ 14 വരെയാണ് ലീഗ് നടക്കുന്നത്.ഗ്രൂപ്പ്‌ A യിൽ ചൈനീസ് തായ്‌പേയ്, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുക്കുമ്പോൾ ഗ്രൂപ്പ്‌ B യിൽ ഇന്ത്യ യോടൊപ്പം ഇറാൻ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്.

ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam

©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button