Indian football
അനസ് എടത്തൊടിക ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നു
മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു.മുൻ ക്ലബ്ബായ ജംഷെഡ്പൂർ എഫ് സിയിലേക്ക് ആണ് താരം എത്തുന്നത്.
താരം ജംഷദ്പൂരിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കുമെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് നിലവിലെ റിപ്പോർട്ട്കൾ.2018ൽ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരിൽ കളിച്ചത്.മുംബൈ, പൂനെ എഫ് സി, ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്.