റൊണാൾഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ചേത്രി
നിലവിൽ കളിക്കുന്ന ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരങ്ങളിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രം പുറകിലാണ് ഇന്ത്യൻ നായകൻ സുനിൽ ചേത്രി. Puma സംഘടിപ്പിച്ച ഓൺലൈൻ ചാറ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു ചേത്രി.
റൊണാൾഡോയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഞാൻ കാണാറുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ് പക്ഷെ 5 സെക്കന്റിനുള്ളിൽ തന്നെ ഞാൻ അത് മറക്കും. കാരണം ഞങ്ങൾ തമ്മിൽ ഒരു താരതമ്യവുമില്ല.
എനിക്ക് ഫുട്ബോൾ കളിക്കുമ്പോൾ അസാധാരണമായ സന്തോഷം ലഭിക്കും. ഞാൻ ഒരു ശാന്തസ്വഭാവത്തിനുടമയല്ല. കളിക്കിടയിൽ സഹതാരത്തോട് ദേഷ്യപ്പെട്ടാൽ ചിലപ്പോൾ ആ കളി മുഴുവൻ അവനെ എനിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ഫുട്ബോൾ എന്നുപറയുന്നത്തന്നെ ആരാധകരാണ്. സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയുന്നില്ലെങ്കിൽ ടെലിവിഷനിൽ കാണുക, ഈ അവസ്ഥ മാറുന്ന വരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം.