മെസ്സിയോ സുവാരസോ എന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല ഇല്ല റാകിട്ടിക്
ലയണൽ മെസ്സിയോ ലൂയി സുവാരെസൊ ബാർസയിൽ തന്റെ ഉറ്റസുഹൃത്തുക്കളായിരുന്നില്ലെന്ന് ക്രൊയേഷ്യൻ താരം ഇവാൻ റാകിട്ടിക്. 6 വർഷം ക്യാമ്പ് നൗവിൽ ചെലവഴിച്ച ശേഷം സെവില്ലയിലേക്ക് മടങ്ങിയ റാകിട്ടിക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യപിച്ചിരുന്നു.
അവരുമായുള്ള ബന്ധം ഒരിക്കലും അടുത്ത സുഹൃത്തുക്കൾ എന്ന നിലയിലേക്ക് വളർന്നിരുന്നില്ല .ഇനിയേസ്റ്റ, ടെർ സ്റ്റെഗൻ, ബോട്ടെങ്, ജൂനിയർ ഫിർപ്പോ എന്നിവരായിരുന്നു ബാർസയിലെ എന്റെ പ്രിയ സുഹൃത്തുക്കൾ.പക്ഷെ ഞാൻ അവരെ ബഹുമാനിക്കുന്നു. ആറ് വർഷക്കാലം അവർ എന്റെ സഹതാരങ്ങളായിരുന്നു. വർഷങ്ങളായി എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി.
അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കുക എന്ന തീരുമാനം എന്റെ ജീവിതത്തിലെ തന്നെഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ ഈ തീരുമാനമെടുക്കാൻ ശെരിയായസമയം ഇതാണെന്ന് എനിക്ക് തോന്നി.രാജ്യത്തിന് വേണ്ടി കളിച്ച ഓരോ മത്സരങ്ങളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടഓർമകളായി എന്റെ മനസ്സിൽ എന്നുമുണ്ടാകും.