Gossips
നിലവിൽ തന്നെക്കാൾ മികച്ച 7 സ്‌ട്രൈക്കർമാരെ തിരഞ്ഞെടുത്ത് നോർവീജിയൻ യുവതാരം ഏർലിംഗ് ഹാലൻഡ്.
ബയേൺ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി, ആഴ്സണൽ ക്യാപ്റ്റൻ പിയെറെ ഔബമെയങ്, ജുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂൾ സ്‌ട്രൈക്കർ റോബെർട്ടോ ഫിർമിനോ, മാൻ സിറ്റി താരം സെർജിയോ ആഗ്യൂറൊ, ചെൽസി താരം ടിമോ വെർണർ, സ്പഴ്സ് താരം ഹാരി കെയ്ൻ എന്നിവരാണ് ഹാലാൻഡിന്റെ ലിസ്റ്റിൽ ഉള്ള താരങ്ങൾ.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കരിം ബെൻസമ, കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമായി.20കാരനായ ഹാലൻഡ് ഉഗ്രൻ ഫോമിലാണ്. ഈ സീസണിലും ഡോർട്ട്മുണ്ടിന് വേണ്ടി 5 കളികളിൽനിന്ന് 5 ഗോളുകളും 2 അസ്സിസ്റ്റുകളുമായി ഹാലൻഡ് മുന്നേറുകയാണ്.