Gossips
ഛേത്രി റൊണാൾഡോയെ പോലെ കഠിനാധ്വാനം ചെയ്ത് ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന മികച്ച താരം – ബൈച്ചുങ് ബൂട്ടിയ
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ കഠിനാധ്വാനം ചെയ്ത് തന്റെ ഫിറ്റ്നസ് ലെവൽ കാത്തുസൂക്ഷിക്കുന്ന മികച്ച താരമാണെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ.
സുനിൽ ഛേത്രിയെ ഒരു ചെറുപ്പക്കാരനായും പരിചയസമ്പന്നനായും ഞാൻ കണ്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ് അദ്ദേഹം.കഠിനാധ്വാനം ചെയ്ത് തന്റെ ഫിറ്റ്നസ് ലെവൽ കാത്തു സൂക്ഷിക്കുന്ന താരം വളരെ മികച്ച പ്രൊഫെഷനലാണ്.ഛേത്രിയിൽ നിന്നും നിരവധി താരങ്ങൾക്ക് പലതും പഠിക്കാവുന്നതാണ്.പ്രതിഭയും കഴിവുമുള്ള താരങ്ങൾക്കു പുറമെ കഠിനാധ്വാനം കൊണ്ട് കരിയർ മികച്ചതാക്കിയ താരങ്ങളുണ്ട്, അതാണ് സുനിൽ ഛേത്രി.