Gossips
ഹുസേം ഔയറിന്റെ ട്രാൻസ്ഫറിന് ഡെഡ്ലൈൻ പ്രഖ്യാപിച്ച് ലിയോൺ പ്രസിഡന്റ്
ലിയോണിന്റെ ഫ്രഞ്ച് മിഡ്‌ഫീൽഡർ ഹുസേം ഔയറിനെ സ്വന്തമാക്കാനുള്ള അഴ്സണലിന്റെ ശ്രമത്തിന് ഡെഡ്ലൈൻ പ്രഖ്യാപിച്ച് ലിയോൺ പ്രസിഡന്റ് ജീൻ ഔലാസ്.
ഒക്ടോബർ ഒന്നിന് മുൻപ് ടീം വിടാത്ത പ്ലേയർസ് ലിയോണിൽ തുടരും.
– ഔലാസ്
ഔയറിന് വേണ്ടി അഴ്സണൽ 38 മില്യൺ വാഗ്ദാനം ചെയ്തതായും ലിയോൺ 55 മില്യൺ യൂറോ ആവശ്യപ്പെട്ടതുകൊണ്ട് ട്രാൻസ്ഫർ നടന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയോണിനായി 140 കളികളിൽ നിന്ന് 24 ഗോളുകളും 27 അസ്സിസ്റ്റുകളുമാണ് ഈ 22 കാരന്റെ സാമ്പാദ്യം