ഹാലൻഡ് ലിവർപൂളിലേക്ക്
നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാലൻഡ് ലിവർപൂളിലേക്കെന്ന് ആർബി സാൽസ്ബർഗ് സ്പോർട്ടിങ്ങ് ഡയറക്ടർ. ആർബി സാൽസ്ബർഗിൽ നിന്നാണ് താരം ഡോർട്ട്മുണ്ടിലെത്തിയത്. ഡോർട്ട്മുണ്ടിനായി 27 മൽസരങ്ങളിൽനിന്ന് 24 ഗോളുകളാണ് ഹാലൻഡ് അടിച്ചുകൂട്ടിയത്.
ഹാലൻഡ് ലിവർപൂളിലേക്ക് പോകാനാണ് സാധ്യത. ഈ ലോകത്തിലെ ഏത് ക്ലബ്ബിനുവേണ്ടിയും കളിക്കാനുള്ള കഴിവ് ഹാലൻഡിനുണ്ട്. അവന്റെ കഴിവും ആത്മവിശ്വാസവും കൊണ്ട് അവൻ യൂറോപ്യൻ ഫുട്ബോളിലെ അടുത്ത 10 വർഷം അടക്കിഭരിക്കും
ഡോർട്ട്മുണ്ട് യൂറോപ്പിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊന്നാണ്, പക്ഷെ ഹാലൻഡിന് കഴിവ് തെളിയിക്കാൻ പറ്റിയ ഡോർട്ട്മുണ്ടിനെക്കാൾ മികച്ച അഞ്ചോ ആറോ ടീമുകളുണ്ട്. ഞാൻ ബയേണിനെകുറിച്ച് പറയുന്നില്ല കാരണം ലെവൻഡോസ്‌കി ഇനിയും ഒരു 3 വർഷത്തോളം ബയേണിൽ ഉണ്ടാകും, അത്രയും കാലം ഹാലൻഡ് ഡോർട്ട്മുണ്ടിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല.
ക്രിസ്റ്റോഫ് ഫ്രേണ്ട്