ഹസാർഡിനെയും സിദാനെയും കുറിച്ച് വാചാലനായി റിയൽ മാഡ്രിഡ് ഗോൾകീപ്പർ കോർത്വ.
ബെൽജിയം ദേശീയ ടീമിനായി ഒരുമിച്ച് കളിക്കുന്ന കോർത്വയും ഹസാർഡും കളത്തിനു പുറത്ത് മികച്ച സുഹൃത്തുക്കളാണ്.
കോർത്വ: “ഇപ്പോയുള്ള മോശം ഫോം ഹസാർഡ് സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് തന്നെ പരിഹരിക്കും, അവൻ ബെർണബ്യുവിൽ ഉടനെ ഒരു പൊട്ടിത്തെറിക്ക് തിരി കൊളുത്തും.അവന്റെ ഇപ്പോഴത്തെ പരിശീലനം കണ്ടാലറിയാം അവൻ ഉടനെ തിരിച്ചു വരുമെന്ന്.
ഭാഗ്യമില്ലായ്മ കൊണ്ട് മാത്രം സംഭവിച്ച പരിക്കുകളുടെ തുടർകഥ അവൻ വിജയങ്ങളുടെ മുന്നോടിയാക്കും.
ബെൽജിയത്തിനായി നേഷൻസ് ലീഗിൽ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല കണങ്കാലിനേറ്റ പരിക്ക് മാറി ഈ സീസണിൽ തിരിച്ചു വന്ന ഹസർഡിന് ഇപ്പോൾ പേശി വലിവ് മൂലം പുറത്തിരിക്കേണ്ട അവസ്ഥയാണ്.
റിയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാനെ കുറിച്ചും കോർത്വ വാചാലനായി
” എന്റെ കൊച്ചിന് എന്നെ വിശ്വാസമുണ്ട്,
അതാണ് ഏറ്റവും പ്രധാനം
അദ്ദേഹം എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ് അതാണ് റിയൽ മാഡ്രിഡിൽ എന്റെ പ്രകടനം മെച്ചപ്പെടാൻ സഹായകരമായത്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ സിദാൻ തന്ന പിന്തുണ താരതമ്യപ്പെടുത്താൻ കഴിയാത്തതാണ്”
ബെൽജിയൻ ഗോൾകീപ്പർ റിയൽ മാഡ്രിഡിൽ തുടർച്ചയായി തന്റെ പ്രകടനം മെച്ചപെടുത്തി കൊണ്ടിരിക്കുകയാണ്.
റിയൽ മാഡ്രിഡിലെ തന്റെ ആദ്യ സീസണിൽ 65.4 മാത്രം ഷോട്ട് സേവിങ് ശതമാനം ഉണ്ടായിരുന്ന താരം റിയൽ മാഡ്രിഡ് ലാലിഗ ചാമ്പ്യൻമാരായ കഴിഞ്ഞ സീസണിൽ അത് 79.2 ആക്കി ഉയർത്തി. നിലവിലെ സീസണിൽ കഴിഞ്ഞ കളികൾ പരിഗണിക്കുമ്പോൾ അത് 86.7 ശതമാനമാണ്. തന്നെ വിമർശിച്ചവരുടെയെല്ലാം വായടപോയിക്കുന്ന പ്രകടനമാണ് അദ്ദേഹം റിയൽ മാഡ്രിഡിനായി കാഴ്ച വെക്കുന്നത്.