Gossips
സീസൺ അവസാനത്തിൽ സിദാൻ ടീം വിട്ടേക്കും
റയൽ മാഡ്രിഡിൻറെ ഫ്രഞ്ച് പരിശീലകനായ സിദാൻ ഈ സീസണിന് ശേഷം ടീം വിട്ടേക്കും.കഴിഞ്ഞയാഴ്ചസെവില്ലയുമായുള്ള ഏറ്റുമുട്ടലിന് മുമ്പാണ് താൻ ക്ലബ്ബിൽ തുടരില്ലെന്ന വിവരം തൻറെ കളിക്കാരോട് സിദാൻ പറഞ്ഞത്. 2018 ൽ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് വിജയത്തിനുശേഷം രാജിവച്ച അദ്ദേഹം 2019 ൽ ക്ലബ്ബിൽ വീണ്ടും കോച്ചായി വന്നു.
ഇത് രണ്ടാം തവണയാണ് ഫ്രഞ്ച് പരിശീലകൻ രാജിവെക്കാൻ ഒരുങ്ങുന്നത്.
റയൽ മാഡ്രിഡിലെ എക്കാലത്തെയും മികച്ച കോച്ച് മാറിൽ ഒരാളായ ഫ്രഞ്ചുകാരൻ ടീം വിടാനൊരുങ്ങി, ഇത് കളിക്കാർക്കും ടീമിനും ഫാൻസിനും എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം.സിദാൻനിനു ശേഷം ആരെന്ന ചോദ്യത്തിൽ വ്യക്തമായ ഉത്തരം ഇല്ലെങ്കിലും ജർമൻ പരിശീലകനായ ലോ അല്ലെങ്കിൽ ഇറ്റാലിയൻ മാന്ത്രികൻ അല്ലെഗ്രി അതുമല്ലെങ്കിൽ ക്ലബ്ബ് ഇതിഹാസങ്ങളായ കാസില്ലാസ് അല്ലെങ്കിൽ സ്പാനിഷ് ഇതിഹാസം റൗൾ ഗോൺസാലസ് ആയിരിക്കാം.