സിദാന്റെ വിടവ് നികത്താൻ ആര്
റയൽ മാഡ്രിഡിലെ ഫ്രഞ്ച് പരിശീലകൻ ഈ സീസണിൽ ടീം വിട്ടേക്കാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻറെ വിടവ് നികത്താനുള്ള സാധ്യതകൾ ആരൊക്കെ എന്ന് കാണാം .
സിദാൻ ക്ലബ്ബ് വിടുകയാണെങ്കിൽ പെരെസ് മൂന്ന് പേരുകളാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. റൗൾ ഗോൺസാലസ്, അല്ലെഗ്രി എന്നിവരാണ് പ്രധാനികൾ. റൗൾ ഗോൺസാലസിന് കാര്യമായ പ്രൊപോസൽ ഫ്രാങ്ക്ഫർടിൽ നിന്നു ലഭിച്ചു. പക്ഷേ റയൽ മാഡ്രിഡ് തീരുമാനത്തിനായി അദ്ദേഹം കാത്തിരിക്കുകയാണ് .
ഇറ്റാലിയൻ പരിശീലകനായ മാക്സ് അല്ലെഗ്രിയുമായി റയൽ ഈയാഴ്ച മീറ്റിംഗ് നടത്തിയിരുന്നു.റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ് മൂന്ന് വർഷം മുമ്പ് അല്ലെഗ്രിയെ വിളിച്ചെങ്കിലും, യുവന്റസുമായി കരാർ ഉള്ളതിനാൽ അല്ലെഗ്രി ഓഫർ നിരസിച്ചു . ഇപ്പോൾ അദ്ദേഹം ഉടനടി റയൽ മാഡ്രിഡുമായുള്ള കരാർ സ്വീകരിക്കും . ഇറ്റാലിയൻ ക്ലബ്ബുകൾക്കും അല്ലെഗ്രി വേണം, പക്ഷേ അദ്ദേഹത്തിന്റെ മുൻഗണന റയൽ മാഡ്രിഡാണ്. ഫ്ലോറന്റിനോ പെരസ് അദ്ദേഹത്തെ നിയമിക്കാൻ കാത്തിരിക്കുകയാണ് .