Gossips
വില്ല്യൻ ആർസനലിൽ നിന്ന് ചെൽസിയിലേക്ക് തിരിച്ചെത്താൻ സാധ്യത.
ചെൽസിയിൽ നിന്ന് ആർസനലിലേക്ക് കഴിഞ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ ബ്രസീലിയൻ മുന്നേറ്റനിര താരം വില്ല്യൻ ഒരു വർഷത്തിന് ശേഷം ചെൽസിയിലേക്ക് തന്നെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. ആർസനലിൽ 37 കളികളിൽ നിന്നായി ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്.
കഴിഞ്ഞ വർഷം ചെൽസി കരാർ പുതുക്കാൻ അവസരം നൽകിയെങ്കിലും പുതുക്കാതെ അർസനലിലേക്ക് മൂന്ന് വർഷത്തെ കരാറിൽ പോയ താരത്തിനെ അടുത്ത സീസണിൽ ആർസനലിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി വില്യനോട് മറ്റു ക്ലബ്ബുകളിലേക്ക് ചെക്കേറാൻ ആഴ്‌സണൽ ആവശ്യപ്പെട്ടിരുന്നു .തുടർന്നാണ് ചെൽസിയിലേക്ക് തന്നെ മടങ്ങി വരാനുള്ള സാധ്യത വില്യൻ ആലോചിക്കുന്നത്.യൂറോപ്പിലെ പല ടീമുകളും കൂടാതെ മേജർ സോക്കർ ലീഗിലെ ഡേവിഡ് ബെക്കാമിന്റെ ടീമായ ഇന്റർ മിയാമിയും വില്യനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.